ആഗ്രയിലെ ടെക്കിയായ മാനവ് ശർമയുടെ ആത്മഹത്യ സംഭവത്തെ തുടർന്ന് ഒരു മാസത്തിനുശേഷം മാനവിന്റെ ഭാര്യ നികിത ശർമയേയും പിതാവ് നൃപേന്ദ്ര ശർമയേയും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. ഒളിവിലായിരുന്ന ഇവരെകുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടും പുറത്തിറക്കിയിരുന്നു. ഇരുവരെയും പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിൽ വിവിധയിടങ്ങളിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
സമൺസുകൾ ലഭിച്ചെങ്കിലും നികിത പാെലീസിന് മുന്നിൽ ഹജരാകാതിരുന്നതോടെ ഇവരുടെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു. മാനവിന്റെ മരണത്തിനു പിന്നാലെ നികിത പുറത്തിറക്കിയ വീഡിയോ ഏറെ വിവാദം ഉണർത്തിയിരുന്നു. അതിൽ, അവിഹിതബന്ധത്തെക്കുറിച്ച് സംശയിച്ചു കൊണ്ടാണ് മാനവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതെന്നാരോപണം നികിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതിനുമുമ്പ് പുറത്തുവന്ന മറ്റൊരു വിഡിയോയില്‍ മാനവ് തനിക്കെപ്പോഴും നല്ലവനായിരുന്നു എന്നും ഒരു തവണയും മർദ്ദിച്ചിട്ടില്ലെന്നും നികിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം വിവാഹത്തിനു മുൻപ് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി യുവതി സമ്മതിക്കുകയും ചെയ്തു. മാനവിനെ കള്ളക്കേസുകളിൽ കുടുക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. മുൻ കാമുകന്മാരുമായുള്ള ബന്ധം നികിത ഇപ്പോഴും തുടരുകയായിരുന്നുവെന്നും ഇത് മാനവും അദ്ദേഹത്തിന്റെ സഹോദരിയും കണ്ടെത്തിയിരുന്നതായി തെളിവ് ലഭിച്ചു. ഇതിനെ തുടർന്നാണ് മാനവിന്റെ ആത്യമഹത്യ എന്നും അന്വേഷണം പുരോഗമിക്കുവാണെന്നും പോലീസ് വ്യക്തമാക്കി.