21
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശിയായ 24-കാരനായ അലൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലന്റെ അമ്മ വിജിക്ക് പരുക്കേറ്റു. കണ്ണാടൻചോലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. അമ്മ വിജിയെ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാന ആക്രമണമുണ്ടായ കണ്ണാടൻചോലയിൽ സ്ഥിരമായി വന്യജീവി ഇറങ്ങുന്ന പ്രദേശമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. രണ്ട് വർഷം മുൻപ് ഇവിടെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നെന്ന് വാർഡ് മെംബർ ലക്ഷ്‌മണൻ പറഞ്ഞു.