മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങി. XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി മഹീന്ദ്ര വിപണിയിലെത്തിച്ചിരിക്കുന്നത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ പ്രാരംഭ വിലയിലാണ് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്ഇവി 9 ഇ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6e -യേക്കാള്‍ പ്രീമിയം മോഡലാണ് XEV 9e. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.
ഷാർപ്പ് ലൈനുകൾ, ബൾക്കി വീൽ ആർച്ചുകൾ, വ്യത്യസ്തമായ C -ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ BE 6e മോഡലിന് കൂടുതൽ ഭംഗി നൽകുന്നു. ട്വിൻ 12.3 ഇഞ്ച് സ്‌ക്രീനുകളും ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 8295 പ്രോസസർ വാഗ്ദാനം ചെയ്യുന്ന പുതിയ MAIA സോഫ്റ്റ്‌വെയർ സിസ്റ്റവുമായിട്ടാണ് BE 6e എത്തിയിരിക്കുന്നത്. 682 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ വാഹനത്തിനുണ്ടാകും. 175kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 59 kWh, 79 kWh, എന്നിങ്ങനെ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LFP) കെമിസ്ട്രി BE 6e -ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് BE 6e -ൽ ഉള്ളത്. BE 6e നേക്കാൾവലിയ വാഹനമാണ് XEV 9e. 59, 79 കലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍. 79kWh ബാറ്ററിയുടെ റേഞ്ച് 656 കീലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കീലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 6.8 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. പാർക്കിങ് എളുപ്പമാക്കാൻ പാർക്ക് അസിസ്റ്റ് ഫീച്ചറും വാഹനത്തിലുണ്ട്. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ പനോരമിക് സണ്‍റൂഫ്, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റം വിത്ത് ഡോള്‍ബി അറ്റ്‌മോസ്, എച്ച് യു ഡി, സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ് സ്യൂട്ട്, 360 ഡിഗ്രി ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് എന്നിവയുമുണ്ട്.