Saturday, May 30, 2026
Home » കര്‍ണാടകയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.
വാഹനാപകടം

കര്‍ണാടകയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.

by Editor

കോഴിക്കോട്: ദേശീയ പാത 766-ല്‍ ഗുണ്ടല്‍പേട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്‌ക്കുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുഹമ്മദ് അസീര്‍ (37), അയിഷ നൂരി (41), നോഹ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒന്‍പത് വയസ്സുകാരന്‍ നഹിയാന്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരു ബിഇഎംഎല്ലിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അസീർ, നാട്ടിൽ നിന്ന് സഹോദരിയെയും മക്കളെയും കൂട്ടി മൈസൂരിലേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കാർ പൂർണ്ണമായും തകർന്ന അപകടത്തിൽ അയിഷയും നോഹയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസീർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!