Home » നിതീഷ് കുമാർ രാജിവച്ചു; സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും
നിതീഷ് കുമാർ രാജിവച്ചു; സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

നിതീഷ് കുമാർ രാജിവച്ചു; സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

by Editor
Send your news and Advertisements

പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്നലെ ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ഏപ്രിൽ 10-ന് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

നിതീഷ് കുമാറിന് പകരമായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. 57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എം എൽ എയാണ്. ഒ ബി സി മുഖം എന്ന നിലയിൽ ബി ജെ പി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബി ജെ പി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്.

സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ അദ്ദേഹം, 1990 ല്‍ ആർ ജെ ഡിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1999 ആർ ജെ ഡി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. 2014 ൽ ആർ ജെ ഡിയിൽ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർ ജെ ഡി വിട്ട് ബി ജെ പിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബീഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്.

You may also like

error: Content is protected !!