Saturday, May 30, 2026
Home » ഐസിസി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയായി സഞ്ജു സാംസണ്‍
മലയാളി താരം സഞ്ജു

ഐസിസി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയായി സഞ്ജു സാംസണ്‍

by Editor

2026 മാര്‍ച്ചിലെ മികച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. ഐപിഎല്‍ കരിയര്‍ ആരംഭിച്ച് കൃത്യം പതിമൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് സഞ്ജുവിനെ തേടി ഈ അപൂര്‍വ്വ നേട്ടം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം.

വനിതാ വിഭാഗത്തില്‍ ന്യൂസീലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ മെലി കെര്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ച അവിശ്വസനീയ പ്രകടനമാണ് ഐസിസിയുടെ പരിഗണനയ്‌ക്ക് ആധാരമായത്. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു. ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജു നേടിയ റണ്ണുകള്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുന്ന സഞ്ജു, കഴിഞ്ഞ മത്സരത്തിലും സെഞ്ച്വറി നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ലോകകപ്പിലെ വെടിക്കെട്ട് ബാറ്റിംഗും സ്ഥിരതയുമാണ് താരത്തിന് കരിയറിലെ ആദ്യ ഐസിസി പുരസ്‌കാരം നേടിക്കൊടുത്തത്.

Send your news and Advertisements

You may also like

error: Content is protected !!