Friday, May 29, 2026
Home » “മാലാഖയുടെ ജനനം”
കഥ - മാലാഖയുടെ ജനനം

“മാലാഖയുടെ ജനനം”

കഥ

by Editor

ഇരുട്ട് മുറിയിലേയ്ക്ക് പ്രകാശം അരിച്ചു കയറാൻ തുടങ്ങി….
കണ്ണുകൾ ചിമ്മി തുറന്ന് നോക്കിയപ്പോൾ ഞാൻ ഒരു കുട്ടിയായി മാറിയിരിക്കുന്നു..
ചുവപ്പ് നിറത്തിൽ കറുത്ത നൂലാൽ തുന്നിയ റോസാപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഫ്രോക്കിട്ട ഒരു കുട്ടി… കിടക്കയിൽ നിന്നും എഴുന്നേറ്റു താഴേയ്ക്ക് ഇറങ്ങിയപ്പോൾ കാൽ വഴുതിപ്പോയി….
കാലുകൾ നിലത്തു കുത്തി എഴുനേൽക്കാൻ നീളം ഇനിയും വേണമല്ലോ…
അങ്ങനെ വഴുതിയതിനാൽ കാലുകളിലെ കൊലുസ്സ്‌ പൊട്ടിച്ചിരിച്ചു എന്നെ കളിയാക്കുവാൻ തുടങ്ങി… എനിക്ക് ദേഷ്യം വന്നു…
വീടിനു പുറത്തേയ്ക്ക് നടക്കാൻ തുടങ്ങി…
പക്ഷെ.. കാലുകൾ തളരുന്നതല്ലാതെ വീടിനു പുറത്ത് എത്തുവാൻ കഴിയുന്നില്ല…
കുഞ്ഞികാലുകളിൽ വേദന അനുഭവപ്പെട്ടു തുടങ്ങി…
വായ പിളർന്നു ഒച്ചത്തിൽ കരയാൻ തുടങ്ങി..
കരച്ചിൽ നിന്നപ്പോഴേയ്ക്കും… തളർച്ചയായി….
മെല്ലെ ഇരുന്നപ്പോൾ ഏതോ പുൽ മെത്തയിൽ ആരോ പിടിച്ചു ഇരുത്തും പോലെ…
തല ഏതോ കൈകോട്ടിൽ ഭദ്രം…
തലയിൽ തഴുകുന്ന കരങ്ങളിൽ ചോരയുടെ ഗന്ധം…
കുഞ്ഞായിരുന്ന എനിക്ക് തെല്ലും ഭയം തോന്നിയില്ല…
പിന്നീട് ആ കൈകോട്ടിൽ നിന്നും ദേഹത്തേയ്ക്ക് ചാരി ഇരുത്തും പോലെ…
വായ തുറന്നത് എന്തിനാണാവോ…. അറിയില്ല…
രുചിയുള്ള എന്തോ എന്റെ നാവിലേയ്ക്ക്…
ഇറങ്ങി തൊണ്ടയിൽ അരിച്ചു അമാശയത്തിൽ എത്തിയിരുന്നു…
വിശപ്പ് മാറിയ ഞാൻ പൊട്ടി ചിരിച്ചു…
വീണ്ടും മുറ്റത്തേയ്ക്ക് ഓടുവാൻ ശ്രമിച്ചു…
ഓടുവാൻ കഴിയുന്നില്ല…
പക്ഷെ കുഞ്ഞു ഇപ്പോൾ പറക്കുകയാണ്….
എനിക്ക് എപ്പോഴാണ് ചിറകുകൾ മുളച്ചത്…
മേഘ പാളികൾക്ക് നടുവിലൂടെ ആണല്ലോ ഇപ്പോൾ പറക്കുന്നത്….
ചിറകുകൾക്ക് ശക്തി വരുന്നു….
കുഞ്ഞ് ഉറക്കെ ചിരിക്കുകയാണ്…..
ആ മാലാഖക്കുഞ്ഞ്.

ലിസി രഞ്ജിത്, ചെന്നൈ

Send your news and Advertisements

You may also like

error: Content is protected !!