Friday, May 8, 2026
Home » ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു.

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു.

by Editor

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഖത്തറിന്റെ സമുദ്രാതിർത്തിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കാണാതായ ഏഴുപേരിൽ ആറു പേരെ തെരച്ചിലിൽ കണ്ടെത്തി. ആറു പേർ‍ മരിച്ചതായാണ് വാർത്താ കുറിപ്പ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.

പതിവ് ദൗത്യത്തിനിടെ ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കാണാതായ ആൾക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: ഇറാന് അന്ത്യശാസനവുമായി ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!