Friday, May 29, 2026
Home » രഹസ്യം
കവിത - രഹസ്യം

രഹസ്യം

കവിത

by Editor

ഇരുചെവി അറിയാത്തതു….
പല ചെവികൾ അറിയുന്നതാവാം!
രഹസ്യം
പരസ്യമായാലും അതിലെ കഥാപാത്രങ്ങൾ
അറിയണമെന്നില്ല.
അപ്രിയ സത്യംപോലുള്ള
അപ്രിയ രഹസ്യമാണത്.
വെളിവാക്കാനുള്ള ത്വരയുള്ളവരുടെ മുന്നിൽ
രഹസ്യങ്ങൾ അഴിഞ്ഞു വീഴും.
അപ്പോൾ അത് നഗ്ന രഹസ്യം
എന്ന് അറിയപ്പെടും.
ഓരോ താക്കോലിനും
പൂട്ടുകളുമായി
സ്ഥാപിതമായ ഒരു രഹസ്യമുണ്ട്.
കള്ളന്റെ രഹസ്യങ്ങൾ
പോലീസിന് മനഃ പ്പാഠമാണ്.
ഓരോ തവണയും അവൻ
പിടിക്കപ്പെടുന്നത് അതുകൊണ്ടാണ്.
ചെവികളിൽ പറയുന്നത് രഹസ്യമാണ്.
ഒറ്റയാൾ മനസ്സിൽ കൊണ്ട് നടക്കുന്ന രഹസ്യത്തെ
നാം ‘ഇരുചെവി അറിയാത്ത…’
എന്ന് പറയും.
പക്ഷെ ചെവികൾ
വിട്ട് പുറത്തേക്കു തെറിച്ചു വീഴുന്ന
ഒന്നും ആത്യന്തിക രഹസ്യമല്ല.
ഭാര്യയുടെ രഹസ്യങ്ങൾ
ഭർത്താവ് അറിയുമ്പോൾ
അസ്വാസരസ്യങ്ങൾ ഉയരും.
ഓരോ വീടുകളും കേന്ദ്രീകരിച്ച്
ഓരോ നാടുകളും കേന്ദ്രീകരിച്ച്
ഓരോ രാജ്യങ്ങളും സംബന്ധിച്ച്
അതിന്റെതായ രഹസ്യങ്ങൾ
സൂക്ഷിക്കുന്നുണ്ട് ….
അത് പരസ്യമായാൽ
എല്ലാം തീർന്നു.
സംശയങ്ങളുടെ തീപ്പൊരികൾ…
പകയുടെ…, വെറുപ്പിന്റെ…,
അവിശ്വാസത്തിന്റെ- കനലുകൾ…!
ഓരോരഹസ്യവും ഉള്ളിൽ പേറുന്നുണ്ട്..
ഭയപ്പാടിന്റെ അഗ്നിശിഖകൾ.

പ്രകാശ് ചിറക്കൽ, കണ്ണൂർ

Send your news and Advertisements

You may also like

error: Content is protected !!