Mantis Partners Sydney
Saturday, March 14, 2026
Mantis Partners Sydney
Home » ഗ്യാസ് ട്രബിൾ
കവിത - ഗ്യാസ് ട്രബിൾ

ഗ്യാസ് ട്രബിൾ

കവിത

by Editor
Send your news and Advertisements

‘ഗ്യാസ്ട്രബിളാ’ലെ വലഞ്ഞു രാജ്യം
നാട്ടുകാർ നെട്ടോട്ടമോടുകയായ്
പാചക വാതക ക്ഷാമമായി
ആളുകളാശങ്ക തൻ തീയിലായ്
അഗ്നിയാളുന്നതടുപ്പിലല്ല
ആളുകൾ തൻ ഹൃത്തടത്തിലല്ലോ!
സൂര്യതാപത്തിൽ നാം ‘വേവു’ മെന്നാൽ
ആഹാരമാവിധം വെന്തിടുമോ ?
ആരോടു ചൊല്ലുവാൻ ആവലാതി
‘എജൻസികൾ’ കൈമലർത്തിടുന്നു
ഹോട്ടലും തട്ടുകടേം ഹോസ്റ്റലും
ക്യാൻ്റീനുമൊക്കയും പൂട്ടുകയായ്
ഭക്ഷണമില്ലാതെ ജീവിക്കുവാൻ
ഇക്ഷിതിയിൽ ശാസ്ത്രമെത്തിടുമോ?
ഇസ്ഥിതിയിൽ നമ്മളെന്തു ചെയ്യും
സ്വസ്ഥത കൈവിട്ടു പോയിടുമോ?
കായ്കനി തിന്നിനി ജീവിക്കണോ ?@
കാന്താര വാസമാവർത്തിക്കണോ?

ഹേന പ്രസാദ്

You may also like

error: Content is protected !!