Friday, May 29, 2026
Home » ഒടുവിൽ ഉണ്ണികൃഷ്‌ണൻ ഓർമ്മ
ഒടുവിൽ ഉണ്ണികൃഷ്‌ണൻ ഓർമ്മ

ഒടുവിൽ ഉണ്ണികൃഷ്‌ണൻ ഓർമ്മ

by Editor

അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഇവരുടെ ചിത്രങ്ങളിൽ അഭിനയിക്കാനവസരം ലഭിക്കണം എന്നത് ഏതൊരു നടന്റേയും ആഗ്രഹമാണ്. അടൂരിന്റെ ചിത്രങ്ങളിൽ അഭിനയിക്കുക മാത്രമല്ല ആ ചിത്രങ്ങളിലൂടെ രണ്ട് സംസ്ഥാന അവാർഡുകൾ നേടിയെടുക്കുക… ഒന്ന് മികച്ച നടനും (നിഴൽക്കുത്ത് ), അടുത്തത് മികച്ച സഹനടനും (കഥാപുരുഷൻ), തീർന്നില്ല, മികച്ച സഹനടനുള്ള ഒരു സംസ്ഥാന അവാർഡും സത്യൻ അന്തിക്കാടിന്റെ തൂവൽക്കൊട്ടാരത്തിലുടെ ….. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെക്കുറിച്ചാണ് ഈ പറഞ്ഞുവന്നത്.

ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഓർമ്മയായിട്ട് 20 വർഷം തികയുന്നു: 2006 മേയ് 27, ശനി.
1943 ഫെബ്രുവരി 13-ന് തൃശൂർ – വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ ജനനം. പാറുക്കുട്ടി അമ്മയും കൃഷ്‌ണമേനോനും മാതാപിതാക്കൾ. “തീപ്പെട്ടി പണ്ടില്ലതിനാൽ ജനങ്ങൾ” തുടങ്ങിയ കവിതകളിലൂടെ പ്രശസ്തനായ സരസകവി ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ അമ്മാവനും….

കുട്ടിക്കാലം മുതൽതന്നെ സംഗീതത്തോട് താല്പര്യം തോന്നി. മൃദംഗം, തബല തുടങ്ങിയ വാദ്യോപകരണങ്ങൾ അഭ്യസിച്ചു. പിന്നീട് കെ.പി.എ.സി യിലും മറ്റു നാടക സമിതികളിലും ചേർന്നു പ്രവർത്തിച്ചു. നാട്ടുകാരനായ പി എൻ മേനോൻ സംവിധാനം ചെയ്ത് 1973 ജൂലൈ 7-ന് പുറത്തുവന്ന ദർശനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും.

ചെറുതും വലുതുമായ വേഷങ്ങളിലുടെ നാനൂറിലധികം ചിത്രങ്ങൾ …..!
ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ …..!!
സംഗീതവും നന്നായി വഴങ്ങിയ തികഞ്ഞ കലാകാരൻ ….

“പ്രേമസ്വരുപനാം സ്നേഹ സതീർത്ഥ്യൻ്റ
കാൽക്കലെൻ കണ്ണീർ പ്രണാമം”
ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം..!

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!