Sunday, July 12, 2026
Home » കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം.
വാഹനാപകടം

കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം.

by Editor

കണ്ണൂർ: കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് 4 മരണം. കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസ്സംസ്ഥാനപാതയിൽ വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു അപകടം ഉണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ മൃതദേഹം ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾ കണ്ണൂർ സ്വദേശിയും ബാക്കിയുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. ഷാന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം സന്തോഷോത്തോടെയുള്ള യാത്രയാണ് വീട്ടിലെത്താൻ അരമണിക്കൂർ മാത്രം അവശേഷിക്കെ അപകടത്തിൽ കലാശിച്ചത്.

 

Send your news and Advertisements

You may also like

error: Content is protected !!