Friday, May 29, 2026
Home » തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരുക്ക്
തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരുക്ക്

by Editor

തിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരുക്ക്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകട കാരണം. പതിനഞ്ചോളം പേര്‍ അപകടം സമയം റൈഡില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. പരുക്കേറ്റ മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എസ്.യു.ടി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാർക്കിന്റെ പ്രവര്‍ത്തനമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം

Send your news and Advertisements

You may also like

error: Content is protected !!