Tuesday, May 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും

ചിന്തകരും ചിന്തകളും

ഭാഗം 14

by Editor

ദൈവവിശ്വാസികളാണ് മലയാളികളിൽ ഭൂരിഭാഗവും. ആ വിശ്വാസം ആയിരിക്കും എല്ലാ മതവിഭാഗക്കാരും ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നതിനു കാരണം. അന്യോന്യം സ്നേഹിപ്പീൻ എന്നുള്ളതാണല്ലോ എല്ലാ മതവിഭാങ്ങളുടെയും അടിസ്ഥാന തത്വം. ഇഹലോകവാസം തീർന്നാൽ സ്വർഗത്തിൽ പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനു ഓരോരുത്തരും ഓരോരോ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ചിലർ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നു. മറ്റുചിലർ പുണ്യപ്രവൃത്തികൾ ചെയ്യുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ, സ്വർഗ്ഗരാജ്യം അവകാശമാക്കുക.

‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ’ എന്നു ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്നു. ഈ ലോകത്തിൽ എല്ലാറ്റിനും എതിരാളിയുണ്ടല്ലോ. സ്വർഗത്തിനുമുണ്ട് നരകം എന്ന എതിരാളി. ‘ആത്മാവിനെ നശിപ്പിക്കുന്നതും നരകത്തിലേയ്ക്കുള്ള വഴിയും മൂന്നാകുന്നു, കാമാന്ധതയും, കോപവും, അത്യാഗ്രഹവും’. അതുകൊണ്ട് ഈ മൂന്നിനെയും ഓരോരുത്തരും കൈവെടിയണം.

ബോറിസ് പാസ്റ്റർനാക്ക്
“ജീവിതത്തിൽ നഷ്ടപ്പെടുകയാണ് നേടുന്നതിനേക്കാൾ പ്രധാനം. സ്വന്തം നാശത്തിലൂടെയാണ് വിത്തു പുതുമുളയെ വളർത്തുന്നത്”

ബ്രയാന്റ്
“ശക്തനായിരിക്കുന്നതിലല്ല, ശരിയായ വിധത്തിൽ ശക്തി ഉപയോഗിക്കുന്നതിലാണ് മഹത്വം”

ബ്രഹ്‌മാനന്ദ യോഗി
“വേദനയില്ലാതെ പിറവിയില്ല, മരണത്തോടുകൂടി ഒടുങ്ങാത്ത വേദനയുമില്ല”

ബ്രൂക്സ് ആറ്റ്ക്കിൻസൺ
“ഓരോ യുദ്ധം കഴിയുമ്പോഴും ഒരിത്തിരി ജനാധിപത്യമേ ശേഷിക്കുന്നുള്ളൂ”
“കൊഴിഞ്ഞുവീഴുന്ന ഓരോ വർഷത്തെയും ഭൂതകാലത്തിന്റെ മൂകമായ കാരാഗൃഹത്തിലേയ്ക്കയക്കുക. ആ വർഷം പൊയ്ക്കോട്ടെ. കാരണം, അതു അപൂർണ്ണമായിരുന്നല്ലോ”

ബ്രൂണർ
“മറ്റൊരു തിരിക്കു അഗ്നി നൽകുമ്പോൾ മെഴുകുതിരിക്കു ഒരു നഷ്ടവും സംഭവിക്കുന്നില്ല”

ബ്രൂയർ
“ദീർഘനാൾ ജീവിച്ചിരിക്കാൻ നാം ആഗ്രഹിക്കുന്നു. പക്ഷേ, വാർദ്ധക്യത്തെ ഭയപ്പെടുന്നു”

ഭർതൃഹരി
“തുടങ്ങിയ കാര്യത്തിൽനിന്ന് ഉത്തമൻമാർ വിഘ്നം നേരിട്ടാലും ശുഭ പര്യവസാനംവരെ വിട്ടുമാറില്ല”

മക്കിയവെല്ലി
“ആദർശലോകവും പ്രായോഗികലോകവും തമ്മിൽ വലിയ വിടവാണ്. ആയിരിക്കേണ്ട അവസ്ഥയും ആയിരിക്കുന്ന അവസ്ഥയും രണ്ടും രണ്ടാണ്. ഈ വ്യത്യാസം അറിഞ്ഞു പ്രവർത്തിക്കാത്തവൻ സ്വയം സ്വന്തം കുഴിതോണ്ടും”

മക് ആർതർ ആർ. എസ്.
“കഠിനയത്നം ചെയ്യാനുള്ള ആഗ്രഹമാണ് ഏറ്റവും വലിയ ബുദ്ധി. തൊഴിൽ ദൈവത്തിന്റെ ഔഷധമാണ്”

മദർ തെരേസ
“ഏകാന്തതയും ആരും നോക്കാനില്ലെന്ന തോന്നലുമാണ് അശരണനെ കടുത്ത ദാരിദ്ര്യത്തെക്കാളേറെ പീഡിപ്പിക്കുന്നത്”
“ദരിദ്രർക്കു വേണ്ടതു അനുകമ്പയും ദയയുമല്ല, സ്നേഹവും ആശ്വാസവുമാണ്”

മരിയെ ഡെഫാണ്ട്
“ആദ്യ കാൽവയ്പാണ് എപ്പോഴും അദ്ധ്വാനകരം”

മനുസ്മൃതി
“വാക്കിൽ കളവുള്ളവന്റെ എല്ലാ പ്രവൃത്തികളിലും കളവുണ്ടാകും”

മസ്ലീനി
“മനുഷ്യസമുദായത്തിനു ഈശ്വരൻ നൽകിയ നിയമമനുസരിച്ചു എല്ലാവരും സ്വതന്ത്രരും സഹോദരരും സമന്മാരുമാണ്”

മഹാവീരൻ
“നമ്മുടെ ഭാവി നാം തന്നെയാണു സൃഷ്ടിക്കുന്നത്”

മഹാത്മാഗാന്ധി
“സഹനവും സ്ഥിരതയും മലകളെക്കൂടി കീഴടക്കും”
“കോപം അഗ്നിപോലെയാണ് എല്ലാം നശിപ്പിച്ചശേഷമേ അതു കെട്ടടങ്ങൂ”
“കയ്യില്ലാത്ത മനുഷ്യർക്ക്‌ ദാനം സ്വീകരിക്കാൻ കഴിയാത്തതുപോലെ വിശ്വാസമില്ലാത്തവർക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുകയില്ല”
“വിനയത്തിന്റെ ആത്യന്തിക പരിധിയാണ് അഹിംസ. സത്യാന്വേഷകൻ മൺതരിയേക്കാൾ വിനീതനായിരിക്കേണം”
“മറ്റൊരാളുടെമേൽ അധികാരം പുലർത്തുവാൻ സ്നേഹമല്ലാതെ മറ്റൊരു ആയുധമില്ല”
“അക്രമരഹിത സ്വാതന്ത്ര്യത്തിന്റെ താക്കോൽ സാമ്പത്തിക സമത്വമാണ്”
“തിന്മയ്ക്കു പകരം നന്മ ചെയ്‌താൽ അതൊരു രക്ഷാശക്തിയായിത്തീരും”
“സത്യസന്ധതയാണ് ഏതു താഴും തുറക്കാനുള്ള താക്കോൽ”
അന്യന്റെ വീക്ഷണഗതി മനസ്സിലാക്കാൻ നമ്മോടും അന്യനോടും നാം ബാദ്ധ്യസ്ഥരാണ്”
“ദുഷ്ടതകൾക്കെതിരെയുള്ള അധിക സജീവമായ, അധിക യഥാർത്ഥമായ സമരമാണ് അക്രമരാഹിത്വം”

മാക് ഡോനാൾഡ് ജി.
ഭാവിയിലേക്കുള്ള നല്ല ഒരുക്കം ഇന്നത്തെ കർത്തവ്യം ശരിയായി അനുഷ്ഠിക്കുകയാണ്

മാക്സ് ലേണർ
“നിങ്ങളിലുള്ള ശക്തിയെ നിങ്ങൾത്തന്നെ കണ്ടെത്തുക. ആ നിമിഷമാണു നിങ്ങളുടെ വളർച്ചയിലെ വഴിത്തിരിവ് കുറിക്കുന്നത്”
“രണ്ടു തിന്മകളിൽ ഒന്നു സ്വീകരിക്കുമ്പോഴും അതു തിന്മയാണ് എന്നു മറക്കാതിരിക്കുക”
“മനുഷ്യൻ കച്ചവടച്ചരക്കായതാണ് നമ്മുടെ കാലഘട്ടത്തിന്റെ ദുര്യോഗം”

മാക്യവെല്ലി
“യുദ്ധം കുറ്റവാളികളെ ജനിപ്പിക്കുന്നു. സമാധാനം അവരെ തൂക്കിക്കൊല്ലുന്നു”

മാർക്സ്
“മറ്റു രാഷ്ട്രങ്ങളെ മർദിക്കുന്ന ഒരൊറ്റ രാഷ്ട്രത്തിനും സ്വതന്ത്രമാവാൻ കഴികയില്ല”

മാർക്കസ് ഒറീലിയസ്
“ഏറ്റവും പൂർണമായ പ്രതികാരം ആക്രമിയെ അനുകരിക്കാതിരിക്കുകയാണ്”
“സഹിഷ്ണുത നീതിയുടെ ഭാഗമാണ് “

തുടരും….

ചിന്തകരും ചിന്തകളും

You may also like

error: Content is protected !!