Friday, May 9, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മലപ്പുറത്ത് വൻ ലഹരിവേട്ട; പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ
മലപ്പുറത്ത് വൻ ലഹരിവേട്ട; പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

മലപ്പുറത്ത് വൻ ലഹരിവേട്ട; പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

by Editor

മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ (MDMA) പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട് മുള്ളന്‍ മടക്കല്‍ ആഷിഖി(27)-ന്റെ വീട്ടില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്.

കഴിഞ്ഞ ജനുവരിയില്‍ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് എംഡിഎംഎ വിതരണംചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ്, ഒമാനില്‍നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. തുടര്‍ന്ന് ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

You may also like

error: Content is protected !!