Friday, April 18, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മാർക്ക് കാർനി കാനഡയുടെ പു​തി​യ പ്രധാനമന്ത്രി
മാർക്ക് കാർനി കാനഡയുടെ പു​തി​യ പ്രധാനമന്ത്രി

മാർക്ക് കാർനി കാനഡയുടെ പു​തി​യ പ്രധാനമന്ത്രി

by Editor
Mind Solutions

ഒട്ടാവ: മാര്‍ക്ക് കാർനി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർനി, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും കാർനിയെ പ്രഖ്യാപിച്ചു.

വ്യാ​പാ​ര രം​ഗ​ത്ത് കാ​ന​ഡ -അ​മേ​രി​ക്ക ത​ര്‍​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​ത്ത ട്രം​പ് വി​മ​ര്‍​ശ​ക​ന്‍ കൂ​ടി​യാ​യ കാ​ർനി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59-കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു. അമേരിക്കക്കെതിരെയുള്ള തീരുവ നടപടികൾ തുടരുമെന്ന് നിയുക്ത പ്രധാനമന്ത്രിയായ കാർണി പ്രതികരിച്ചു.

 

Top Selling AD Space

You may also like

error: Content is protected !!