1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ യഥാർത്ഥ നിയന്ത്രണ രേഖ (LAC) സമീപമുള്ള ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക കാമ്പയിൻ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഉത്തരകാശി ജില്ലയിൽ യുദ്ധകാലത്ത് ഒഴിപ്പിച്ച രണ്ട് ഗ്രാമങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ഹർസിലിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. “1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ, ഈ രണ്ട് ഗ്രാമങ്ങളും ഒഴിപ്പിക്കേണ്ടിവന്നു. ഇതെക്കുറിച്ച് ചിലർ മറന്നുപോയിരിക്കാം, പക്ഷേ നമ്മൾ മറക്കില്ല,” എന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഉത്തരാഖണ്ഡിൽ 4,200 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും.
ആദി കൈലാസത്തിന്റെ പുണ്യയിടമായ പാർവതികുണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോടൊപ്പമാണ് പ്രധാനമന്ത്രി പാർവതികുണ്ഡിലെത്തിയത്. പാർവതികുണ്ഡിൽ ദർശനം നടത്തിയ ശേഷം സംസ്ഥാനത്തെ പ്രധാന മലയാേര വിനോദസഞ്ചാര മേഖലയിലും അദ്ദേഹം സന്ദർശിച്ചു.
ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ 5,338 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രമാണ് പാർവതികുണ്ഡ്. പരമശിവനും പാർവതിയും ധ്യാനിച്ച സ്ഥലമാണ് ഇവിടം എന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ പൂജ നടത്താൻ എത്തുന്നത്.
ഉത്തരാഖണ്ഡിൽ വിവിധ വികസനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലായി ഏകദേശം 4,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്.