37
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭ ജേതാക്കൾ. രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്. ആറ് വർഷത്തിന് ശേഷമാണ് വിദർഭ രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. ഫൈനലിൽ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്.
സ്കോർ വിദർഭ ആദ്യ ഇന്നിംഗ്സിൽ 379, കേരളം ആദ്യ ഇന്നിംഗ്സിൽ 342. വിദർഭ രണ്ടാം ഇന്നിംഗ്സിൽ ഒമ്പതിന് 375.
രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്സ് അപ്പാകുന്നത്.