Mantis Partners Sydney
Saturday, March 14, 2026
Mantis Partners Sydney
Home » അയർലൻഡ് അണ്ടർ 19 ക്രിക്കറ്റ് ടീമിലെ ആദ്യ ഇന്ത്യക്കാരൻ; മലയാളിയായ ഫെബിൻ മനോജ്
അയർലൻഡ് അണ്ടർ 19 ക്രിക്കറ്റ് ടീമിലെ ആദ്യ ഇന്ത്യക്കാരൻ; മലയാളിയായ ഫെബിൻ മനോജ്

അയർലൻഡ് അണ്ടർ 19 ക്രിക്കറ്റ് ടീമിലെ ആദ്യ ഇന്ത്യക്കാരൻ; മലയാളിയായ ഫെബിൻ മനോജ്

by Editor
Send your news and Advertisements

ഡബ്ലിൻ: അയർലൻഡ് അണ്ടർ 19 മെൻസ് ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ഫെബിൻ മനോജ് ഇടം നേടി. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്കാണ് ഫെബിൻ തിരഞ്ഞെടുക്കപ്പെട്ടത്. അയർലൻഡ് 19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ -ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിൻ്റെ അണ്ടർ 17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളിൽ കാഴ്‌ചവെച്ചത്. കിൽഡെയർ കൗണ്ടിയിലെ അത്തയിൽ ആണ് ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോണിൻ്റെയും ബീന വർഗീസിന്റെയും മകനാണ്. നേഹ മനോജ് ആണ് സഹോദരി. ഈ നേട്ടം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ് പ്രേമികൾക്കും അഭിമാനകരമായ മുഹൂർത്തമാണ്.

 

You may also like

error: Content is protected !!