Friday, May 29, 2026
Home » വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടുകാരി റിനി സമ്പത്ത്
വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടുകാരി റിനി സമ്പത്ത്

വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടുകാരി റിനി സമ്പത്ത്

by Editor

വാഷിങ്ടൺ: തമിഴ്‌നാട്ടിൽ ജനിച്ച, ഏഴാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി സമ്പത്ത് എന്ന 31കാരി വാഷിങ്ടൺ ഡിസി ഡെമാക്രാറ്റിക്ക് പ്രൈമറിയിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മികച്ച ഭരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് റിനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി ജനിച്ചത്. തന്റെ തമിഴ് വേരുകളാണ് ജനസേവനത്തിന് പ്രചോദനമായത്. തന്റെ മുത്തച്ഛനാണ് തന്നെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും റിനി പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നി നിലവിൽ അധികാരത്തിലിരിക്കുന്നവർക്ക് എതിരെ ശക്തമായ വിമർശനവുമായാണ് റിനിയുടെ പ്രചരണം. റോഡിലെ കുഴികൾ, മലിനജലം ഒഴുകുന്ന അവസ്ഥ, ജീവിതചിലവ്, അത്യാവശ സേവനങ്ങളിൽ നേരിടുന്ന കാലതാമസം എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുമെന്നാണ് റിനി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്. മാറ്റമാണ് വേണ്ടതെന്നും പുതിയ കാര്യങ്ങൾക്കുള്ള സമയമായെന്നും റിനി പറയുന്നു.

നഗരകൗൺസിലിൽ വർഷങ്ങളായി ഭരിക്കുന്ന, ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാത്തവർക്ക് വീണ്ടും അവസരം നൽകേണ്ടതുണ്ടോ എന്നും അവരുടെ ഭരണം പരാജയമാണെന്നും റിനി ആരോപിക്കുന്നു. ഇന്ത്യയിൽ വേരുകളുള്ള സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ വേരുകളുള്ള മറ്റൊരു വ്യക്തി കൂടി അമേരിക്കയിൽ മത്സരരംഗത്തു എത്തുന്നത്.

Photo: FB/rinisampath
Website: https://riniformayor.com/

Send your news and Advertisements

You may also like

error: Content is protected !!