Home » ചൈനയ്ക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
ചൈന യു എസ് എ

ചൈനയ്ക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

by Editor
Send your news and Advertisements

വാഷിംഗ്‌ടൺ: ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകിയാൽ ചൈന വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇറാന് ആയുധങ്ങളോ വ്യോമ പ്രതിരോധ സംവിധാനങ്ങളോ ചൈന നൽകിയാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ട്രംപ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കാലവധിയില്‍ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ അയച്ചേക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപിൻറെ പ്രതികരണം. ‘ചൈന അങ്ങനെ ചെയ്താല്‍, ചൈനയ്ക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകും’ എന്നായിലുന്നു ട്രംപിന്റെ വാക്കുകള്‍. മയാമിയിലേക്ക് വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഏതാനും ആഴ്ചകള്‍ക്കകം പുതിയ സംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഷോള്‍ഡര്‍-ഫയേഡ് എയര്‍ മിസൈല്‍ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. യുഎസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ സമയം ആയുധ ശേഷി കൂട്ടാന്‍ ഇറാന്‍ ഉപയോഗിക്കുന്നു എന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, യുഎസിലെ ചൈനീസ് എംബസി ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു. ചൈന ആര്‍ക്കും ആയുധങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യുഎസിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചു. അന്താരാഷ്ട്ര കടമകള്‍ നിറവേറ്റിക്കൊണ്ടാണ് ചൈന പ്രവര്‍ത്തിക്കുന്നത്. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ ബന്ധങ്ങളും പ്രകോപനപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

You may also like

error: Content is protected !!