ബ്രിസ്‌ബെയിനിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കൈരളി ബ്രിസ്‌ബേൻ 2025-2026 കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് മുന്നോട്ടു പോവുന്ന പുതിയ നേതൃത്വസംഘത്തിന്റെ അമരക്കാരായി പ്രസിഡന്റ് തോമസ് കാച്ചപ്പള്ളി ചുമതലയേറ്റു. തോമസ് കാച്ചപ്പള്ളിയോടൊപ്പം ജിജോ കുമ്പിക്കൽ ജോർജ്ജ് (സെക്രട്ടറി), മഹേഷ് സ്‌കറിയ (ട്രഷറർ), സിബിൻ ജോസ് (വൈസ് പ്രസിഡണ്ട്), അശ്വിനി പോൾ (ജോയിന്റ് സെക്രട്ടറി), ഷിബു പോൾ (ജോയിന്റ് ട്രഷറർ), അരവിന്ദ് കെ.എം (പി.ആർ.ഒ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി മാധവ് സുരേഷ് മേനോൻ, അബിൻ സോജൻ, ഡെയ്‌സി പാണ്ടിമറ്റം, മാത്യു പുന്നോളിൽ, ലാലി ചാക്കൂ, ഡോറിൻ ജോർജ്, ബ്രിജേഷ് ഫ്രാൻസിസ് എന്നിവരും അടുത്ത ഒരു വർഷത്തേക്ക് സംഘടനയെ നയിക്കാൻ സന്നദ്ധരായി ചുമതലയേറ്റു.
കമ്മറ്റിയുടെ ലക്ഷ്യം കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മാത്രമല്ല, ബ്രിസ്‌ബെയിൻ മലയാളി സമൂഹത്തിൽ ഐക്യവും സജീവ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കലും ആണ്. ഓണം, പുതുവത്സരാഘോഷങ്ങൾ പോലുള്ള വാർഷിക സാമൂഹിക സാംസ്കാരിക പരിപാടികളിലൂടെയും,ഫുട്ബോൾ ടൂർണമെന്റുകൾ, പരമ്പരാഗത വള്ളംകളി പോലുള്ള കായിക മത്സരങ്ങളിലൂടെയും, യുവജനങ്ങൾക്ക് വേണ്ടി ഒരുക്കുന്ന യൂത്ത് ഫെസ്റ്റിവൽ പോലുള്ള പരിപാടികളിലൂടെയും, യുവതലമുറയ്ക്ക് സംസ്‌കാരപരമായ മൂല്യങ്ങൾ പരിചയപ്പെടുത്തി അവരുടെ കഴിവുകൾ വളർത്തുകയും അവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വിനോദം, സമൂഹ പങ്കാളിത്തം എന്നിവയും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ബ്രിസ്‌ബേൻ ഫ്യൂഷൻ ഫെസ്റ്റിവൽ പോലുള്ള പ്രോഗ്രാമുകൾ സമൂഹത്തെ സംവേദനപരവും സാംസ്‌കാരികപരവുമായ രീതിയിൽ ആകർഷിക്കുകയും, മറ്റുള്ള സംസ്കാരങ്ങളെ മനസിലാക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ആഘോഷങ്ങൾക്ക് പുറമെ, കൈരളി ബ്രിസ്‌ബെയിനിലെ മലയാളി സമൂഹത്തിലെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും, പുതുതലമുറയ്ക്ക് നേതൃത്വ പരിചയവും കഴിവുകൾ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളും നൽകാൻ പ്രവർത്തിക്കുന്നു.
കൈരളി ബ്രിസ്‌ബേൻ പാരമ്പര്യത്തെ ആദരിക്കുകയും, യുവജനങ്ങളെ പ്രചോദിപ്പിക്കുകയും, സംസ്‌കാരപരമായ സമൃദ്ധിയുള്ള സമൂഹ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ തുടർച്ചയായി പ്രതിജ്ഞാബദ്ധമാണ്. പുതുതലമുറ സ്വദേശത്തു മലയാളി പാരമ്പര്യം നിലനിർത്താൻ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ, വിദേശത്തുള്ള ഓരോ തലമുറയിലെ കണ്ണികളെയും ഒരുമിച്ച് കൂട്ടിയിണക്കി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.




