Tuesday, March 31, 2026
Home » കടമ്മനിട്ട: സ്മരണ
കടമ്മനിട്ട: സ്മരണ

കടമ്മനിട്ട: സ്മരണ

by Editor
Send your news and Advertisements

“നിങ്ങളോർക്കുക! നിങ്ങളെങ്ങനെ നിങ്ങളായെന്ന്.”
അനീതിക്കെതിരെ എന്നും എവിടെയും എപ്പോഴും ചോദിക്കാവുന്ന ചോദ്യം?
കാലത്തോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വരികൾ !
എന്നും പ്രസക്തിയുള്ളത് …. കാലികപ്രസക്തിയുള്ളതും.

കടമ്മനിട്ട എന്ന കവിയെ ഓർക്കുമ്പോൾ കുറിക്കു കൊള്ളുന്ന ഈ വരികൾ ഏവരുടേയും മനസ്സിലേക്കോടിയെത്തും. കര നാഥന്മാർക്കുനേരെ വിരൽ ചൂണ്ടി കുറത്തി ചോദിച്ചത് …. എത്രയോ ശരി.

നാടൻ കലകളുടെ താളം കവിതയിലേക്കാവാഹിച്ച്‌, അനീതിക്കെതിരെ ‘ക്ഷോഭിക്കുന്ന ശബ്ദമായി‘ അടിസ്ഥാനവർഗ്ഗത്തിന്റെ സങ്കടാവസ്ഥ തുറന്നുകാട്ടിയ കവി, കടമ്മനിട്ട രാമകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 18 വർഷം …. (2008 മാർച്ച് 31)

അനുഷ്ഠാന, തനത് കലാരൂപങ്ങളും കേരളത്തിന്റെ നാടോടിത്തനിമയും തന്റെ കവിതയിൽ സന്നിവേശിപ്പിച്ച പ്രതിഭാധനൻ…

കവിയരങ്ങുകൾ ‘അരങ്ങാക്കി ‘മാറ്റിയ ആ ശബ്ദം ഇന്നും കാതുകളിൽ…. കുറത്തിയും, കോഴിയും, ശാന്തയും, കാട്ടാളനും…!

“വീതി കൂട്ടിച്ചിരിക്കുമ്പോഴുള്ളിൽ വീതുളി. തേച്ചു മൂർച്ച കൂട്ടുന്നു” എന്നു പറഞ്ഞതും മറ്റാരുമല്ല.

ഓർമ്മയ്ക്കുമുമ്പിൽ പ്രണാമം !

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!