Tuesday, May 26, 2026
Home » 20 വർഷമായ കുഞ്ഞുണ്ണിയോർമ്മകൾ
20 വർഷമായ കുഞ്ഞുണ്ണിയോർമ്മകൾ

20 വർഷമായ കുഞ്ഞുണ്ണിയോർമ്മകൾ

രമണി അമ്മാൾ

by Editor

നുറുങ്ങുകവിതകളിലൂടെ മലയാളിക്ക് വലിയ പാഠങ്ങൾ പകർന്നുതന്ന് കുഞ്ഞുണ്ണിമാഷ് വിടപറഞ്ഞിട്ട് 20 വർഷങ്ങൾ. 2006-ൽ തന്റെ 78-ാം വയസ്സിൽ അദ്ദേഹം യാത്രയായെങ്കിലും, ആ വെള്ളത്താടിയും കുട്ടിത്തം മാറാത്ത ചിരിയും ഇന്നും മലയാളിയുടെ വായനമുറികളിൽ സജീവമാണ്. വരികൾക്കും വാക്കുകൾക്കും മരണമില്ല എന്നതിന് കുഞ്ഞുണ്ണി മാഷിന്റെ ജീവിതമാണ് ഏറ്റവും വലിയ തെളിവ്.

ലളിതമായ ഭാഷയും നർമ്മം കലർന്ന പ്രയോഗവുമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ ശൈലി. കാലം കഴിയും തോറും ഓരോ വരികളും വീണ്ടും വീണ്ടും ഓർമിക്കപ്പെടുകയല്ലാതെ അവ ആരും മറക്കുന്നില്ല. “പൊക്കമില്ലായ്മയാണ് എന്റെ പൊക്കം” എന്ന് മാഷ് സ്വയം പരിചയപ്പെടുത്തി. വലിയ ആകാശങ്ങളെ ചെറിയ വരികളിൽ ഒതുക്കി വായനക്കാരെ വിസ്മയിപ്പിച്ചു.

2006 മാർച്ച് 26-നാണു മാഷ് വിടപറഞ്ഞത്

കുഞ്ഞുണ്ണിമാഷിന്റെ ഓർമ്മകൾക്കുമുമ്പിൽ പ്രണാമം അർപ്പിക്കുന്നു.!

രമണി അമ്മാൾ

Send your news and Advertisements

You may also like

error: Content is protected !!