മെൽബൺ: മലങ്കര ആർച്ച്‌ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ 2025–2027 വർഷത്തേക്കുള്ള ആർച്ച്‌ഡയോസിസ് കൗൺസിൽ രൂപീകരിച്ചു. കൗൺസിൽ പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ ഫാ. ജോസഫ് കുന്നപ്പിള്ളി വൈസ് പ്രസിഡന്റായി, ഫാ. ഡാനിയേൽ പാലോസ് സെക്രട്ടറിയായി, അബിൻ ബേബി ജോയിന്റ് സെക്രട്ടറി, PRO ആയി, കുരിയാച്ചൻ പി. കെ. ട്രഷററായി, ജോണി വർഗീസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.
കൗൺസിൽ അംഗങ്ങളായി ഫാ.ഡോ.ജേക്കബ് ജോസഫ്, ഫാ.ഷിജു ജോർജ്, ഫാ. ബിനിൽ ടി. ബേബി, ഫാ. ജിനു കുരുവിള,ജോബിൻ ജോസ്, തോമസ് സ്കറിയ, മാർഷൽ കെ. മത്തായി, അജിത്ത് മാത്യു, ഷിബു പോൾ തുരുത്തിയിൽ, എബി പോൾ, സൻജു ജോർജ്, സ്മിജോ പോൾ, എബി പൊയ്ക്കാട്ടിൽ, ഡോ. ജിമ്മി വർഗീസ്, ജിതിൻ പുന്നക്കുഴത്തിൽ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. എക്‌സ്-ഓഫീഷ്യോ അംഗങ്ങളായി ബെന്നി അബ്രഹാം, ജിൻസൻ കുര്യൻ എന്നിവർ സേവനം അനുഷ്ഠിക്കും. കൗൺസിലിന്റെ ഓഡിറ്ററായി മോൺസി ചാക്കോ നിയമിതനായി.
Spiritual Organisation 2025–2027 വിഭാഗത്തിൽ: സൺഡേ സ്കൂൾ ഡയറക്ടറായി ഫാ.ഡോ.ജേക്കബ് ജോസഫ്, MMVS വൈസ് പ്രസിഡന്റായി ഫാ. ബിനിൽ ടി. ബേബി, SOSMA വൈസ് പ്രസിഡന്റായി ഫാ. റോബിൻ ഡാനിയേൽ, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റായി ഡി.മെൽവിൻ ജോളി, പ്രീ-മാരിറ്റൽ കോഴ്സ് കോർഡിനേറ്ററായി ഫാ. ഷിജു ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കൗൺസിൽ അംഗങ്ങൾക്ക് അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനി ആശംസകളും പ്രാർത്ഥനകളും നേർന്നു.