Wednesday, October 15, 2025
Mantis Partners Sydney
Home » ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്
ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്

ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും

by Editor

സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്. സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞൊരുങ്ങിയ സദസ്സും പകർന്ന ദൃശ്യ വിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് സർവ്വവിഭൂഷനായി മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

സംഘടനാ കൂട്ടായ്മകളിൽ ഓണം പോലുള്ള ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന പരസ്പര സ്നേഹം, ഐക്യം എന്നിവയുടെ പ്രസക്തി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷങ്ങൾ. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ സ്കോട്ട്ലാൻഡ് യൂണിറ്റിന് കേരള ചാപ്റ്റർ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും വേദിയിൽ അറിയിച്ചു.

ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരുമിച്ചിരുന്നു അസ്വദിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് പുത്തൻ അനുഭവം പകർന്നു. യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു. മാവേലിയുടെ വേഷഭൂഷകളോടെ വേദിയിലെത്തിയ ഇഷാൻ സാബിർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗാന രചനയിലെ മികവിന് എഡിൻബ്രോ കൗൺസിലിന്റെ അവാർഡ് കരസ്തമാക്കിയ കൊച്ചുമിടുക്കി അനലിൻ ഗീവർഗീസിനെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് വേദിയിൽ ആദരിച്ചു.

ബിജു വർഗീസ്, ഡോ. ഡാനി, ഡയാന, അമ്പിളി, ഗീവർഗീസ്, അഞ്ചു, ലിജിൻ, ജയിംസ്, ഷിജി, ചെൽസ്, സുധീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച സ്പോൺസർ ആഷിർ അൻസാറിനും (ക്ലമെന്റിയ കെയർ ഏജൻസി), പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് ഭാരവാഹികൾ രേഖപ്പെടുത്തി.

റോമി കുര്യാക്കോസ്

Send your news and Advertisements

You may also like

error: Content is protected !!