32
സിഡ്‌നി: അപ്പോസ്തോലിക സഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്, ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന മലങ്കര ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ഊഷ്‌മളമായ വരവേൽപ്പ് നൽകി ഓസ്ട്രേലിയയിലെ ആർമിനിയൻ സഭ. സിഡ്‌നിയിലെ ആർമിനിയൻ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങുകൾക്ക് മെത്രാപ്പൊലീത്ത മാർ വാർഡൻ നവസരദ്യൻ നേതൃത്വം നൽകി.
സഭകളുടെ ഐക്യം ആഗോളതലത്തിൽ അനിവാര്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ആർമിനിയൻ സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും തമ്മിൽ നൂറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധമുണ്ടെന്ന് ആർമിനിയൻ മെത്രാപ്പൊലീത്ത മാർ വാർഡൻ നവസരദ്യൻ അനുസ്മരിച്ചു.



