Tuesday, May 26, 2026
Home » നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

by Editor

കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിലായി. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ (Gen Z) പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കുറ്റത്തിനാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്, മുൻ പോലീസ് മേധാവി എന്നിവരും കസ്റ്റഡിയിലാണ്. പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ നടപടികൾ ഉണ്ടായത്. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്നാണ് ഒലിയെ നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കും അഴിമതിക്കുമെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങളെ തുടർന്നാണ് 2025 സെപ്റ്റംബറിൽ ഒലിക്ക് പ്രധാനമന്ത്രി പദം രാജിവെക്കേണ്ടി വന്നത്. അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് വ്യക്തമാക്കി. ഇത് ആരോടുമുള്ള പ്രതികാരമല്ല. രാജ്യത്ത് നീതി നടപ്പാക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്‌തതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കെ.പി. ശർമ ഒലി മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ വിജയിച്ച് ബാലേന്ദ്ര ഷാ അധികാരമേറ്റയുടൻ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഈ അന്വേഷണ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രി

Send your news and Advertisements

You may also like

error: Content is protected !!