Saturday, May 30, 2026
Home » മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു
മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

by Editor

കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു.

2009-ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ (2005-2006), നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ (2007-2009), കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!