മെൽബൺ: മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൽ മെൽബണിലെ സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക നവംബർ 1 ശനിയാഴ്ച മുതൽ നവംബർ 9 ഞായറാഴ്ച വരെ ഭക്തിപൂർവ്വം കൊണ്ടാടുന്നു. നിരണം ഭദ്രാസനാധിപനും മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ H.G. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രോപ്പോലീത്തയാണ് ഈ വർഷത്തെ ഇടവക പെരുന്നാളിൻ്റെ മുഖ്യകാർമികൻ.
ഏഴാം തീയ്യതി വൈകിട്ട് ഏഴു മണിക്ക് അഭി. മെത്രോപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യനമസ്കാരം. എട്ടാം തീയ്യതി ശനിയാഴ്ച്ച രാവിലെ 10:30 ന് സെൻ്റ് ഡയോനിസിയോസ് & സെൻ്റ് ജോസഫ്സ് എൽഡേഴ്‌സ് ഫോറം മെൽബൺ മേഖല സമ്മേളനം. 02:30 PM-ന് അമോസ് – മെൽബൺ റീജിയൻ കോൺഫറൻസ്. 05:00 PM-ന് ഇടവകയുടെ പത്താം പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ, 06:00 PM – സന്ധ്യാ പ്രാർത്ഥന തുടർന്ന് ഭക്തിപ്രഭാഷണവും, പെരുന്നാൾ ഘോഷയാത്രയും സ്ലൈഹീക്ക വാഴവും, 08:15 PM ന് ഡെസിബെൽസിന്റെ സിംഗാരി മേളം പ്രകടനം തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പരുമലയിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ മധ്യസ്ഥത നമുക്കെല്ലാവർക്കും ഒരു കോട്ടയും അനുഗ്രഹവുമാകട്ടെ!



