ബ്രിസ്‌ബേൻ: ബ്രിസ്ബെയിൻ സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയത്തിൽ ഇന്ന് (16/11/2025) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, നിരണം ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമനസുകൊണ്ട് വിശുദ്ധ കുർബാനയ്ക്ക് പ്രധാന കാർമ്മികത്വം വഹിച്ചു.
ആദ്യമായി ബ്രിസ്ബെയിനിൽ വി. കുർബാനയർപ്പിക്കുവാൻ കടന്നുവരാനിടയായതിൽ അഭി. തിരുമേനി അതിയായ സന്തോഷം രേഖപ്പെടുത്തി. ദൈവത്തിൻ്റെ ഇടപെടലിനായി നാം പ്രാർത്ഥനയോടെ കാത്തിരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് വി.കുർബാനമധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ബ്രിസ്‌ബേൻ സെൻറ് ജോർജ്, ഗോൾഡ് കോസ്റ്റ് സെൻ്റ് ഗ്രീഗോറിയോസ്, സൺഷൈൻ കോസ്റ്റ് സെൻ്റ് മേരീസ് എന്നീ ഇടവകകളിൽ നിന്നും അനേക വിശ്വാസികൾ വി. കുർബാനയിൽ സംബന്ധിച്ചു.



