Friday, May 8, 2026
Home » കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി; കെ സുധാകരനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല.
കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി; കെ സുധാകരനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല.

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി; കെ സുധാകരനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല.

by Editor

കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. കെ സുധാകരന്റെ വാശിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കെ സുധാകരന് സീറ്റില്ല പകരം കണ്ണൂരില്‍ ടി ഒ മോഹനനാണ് മത്സരിക്കുക. കൂടാതെ അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പള്ളി, അലോഷ്യസ് സേവ്യര്‍, ദീപ്തി മേരി വര്‍ഗീസ്, പാലോട് രവി തുടങ്ങിയവരുടെ പേരുകളും രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലില്ല. 37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ട 9 സ്ത്രീകൾ മാത്രമാണ് കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.

രണ്ടാം ഘട്ട പട്ടികയിലെ സ്ഥാനാർത്ഥികള്‍
ഉദുമ: കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി: ടി.പി. ഷാജി
ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
കുന്നംകുളം: അജയ് മോഹൻ
വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ: മനോജ് മൂത്തേടൻ
വൈപ്പിൻ: ടോണി ചമ്മണി
കൊച്ചി: മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ: ദീപക് ജോയ്
ദേവികുളം (SC): എഫ്. രാജ
ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
ഇടുക്കി: റോയ് കെ. പൗലോസ്
പീരുമേട്: അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ: നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ: എ.ഡി. തോമസ്
കായംകുളം: എം. ലിജു
ചെങ്ങന്നൂർ: എബി കുര്യാക്കോസ്
റാന്നി: പഴകുളം മധു
ആറന്മുള: അബിൻ വർക്കി
കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ (SC): അഡ്വ. ശാന്തകുമാർ
ചടയമംഗലം: എം.എം. നസീർ
വർക്കല: വർക്കല കഹാർ
നെടുമങ്ങാട്: മീനങ്കൽ കുമാർ
വാമനപുരം: സുധീർഷാ പാലോട്
കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
നേമം: കെ.എസ്. ശബരീനാഥൻ
അരുവിക്കര: വി.എസ്. ശിവകുമാർ
പാറശ്ശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എം.ആർ. ബൈജു
നെയ്യാറ്റിൻകര: എൻ. ശക്തൻ

Kerala Assembly Election 2026 : Candidates >>

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.

Send your news and Advertisements

You may also like

error: Content is protected !!