മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സിറോ മലബാർ സെന്റ് തോമസ് പാരിഷിൻ്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിൻ്റെ മേള അരങ്ങേറ്റം 2025 ലെ ഇടവക തിരുനാൾ ദിനമായ നവംബർ 9ന് ദേവാലയാങ്കണത്തിൽ നടന്നു.
മെൽബൺ സൗത്തിൽ പുതുതായി നിർമിച്ച് കൂദാശ ചെയ്യപ്പെട്ട മാർ തോമ ശ്ലീഹായുടെ നാമധേയത്തിൽ ഉള്ള ദേവാലയത്തിലെ ആദ്യ തിരുനാൾ ആയ നവംബർ ഒൻപതിന് നടന്ന തിരുനാൾ ആഘോഷങ്ങളിൽ മുഖ്യ കാർമികനായിരുന്ന താമരശ്ശേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ റെമിജിയൂസ് ഇഞ്ചനാനി പിതാവിന്റെയും ഇടവക വികാരി റവ ഫാ ഫ്രാൻസിസ് കോലഞ്ചേരിയുടെയും സഹ വികാരി റവ ഫാ സജി ഞവരക്കാട്ടിൻ്റെയും മുൻപിൽ ആദരവോടെ മേളം അവതരിപ്പിച്ചു. അതിരില്ലാത്ത ആഘോഷമാക്കി ഈ അരങ്ങേറ്റത്തെ മാറ്റുവാൻ സാന്തോം ബീറ്റ്സിനെ സഹായിച്ചത് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയും ചെണ്ട അധ്യാപകനുമായ പോരൂർ ഹരികൃഷ്‌ണൻ മാഷാണ്.
ടീം കോഓർഡിനേറ്റർമാരായ ക്ളീറ്റസ് ആൻ്റണിയുടെയും വിനോജ് വർഗീസിന്റെയും ലീഡ് ജോജന്റെയും നേതൃത്വത്തിൽ അജി മാത്യു, അരുൺ ജോർജ്, ബിജു, ക്രിസ് ജോബി, സൈജോ ഫിലിപ്പ്, ഡേവിസ് ജോസ്, എബിൻ ജെ .ജെ ജിയോ വി പി, ഗിബ്‌സൺ മാത്യു, ജിജോ പൗലോസ്, ജോമോൻ വർഗീസ്, ജോബിൻ ജേക്കബ്, ജോമിൻ, ജിമ്മി സെബാസ്‌റ്റ്യൻ മെൽബിൻ, മിൽട്ടൺ, നെൽസൺ, രാജീവ് ജോർജ്, റോയ് എബ്രഹാം, ഷിജു, ഷൈജു ദേവസ്സി, സിജോ ജെയിംസ്, വിൻസെൻ്റ് ജോർജ് ലിബി എബ്രഹാം നെടി, എന്നീ ഇടവക അംഗങ്ങൾ ആണ് തായമ്പക തോളിലേറ്റിയത്.



