Thursday, May 7, 2026
Home » ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

by Editor

തിരുവനന്തപുരം: ഇസ്രയേലിലെ തെൽ അവീവിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ (42) മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മാർച്ച് 21-നാണ് ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് മരണം സ്ഥിരീകരിച്ചതെങ്കിലും മരണകാരണം എന്തണ് എന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി തെൽ അവീവിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരിക്കുന്നതിന് തൊട്ടുമുമ്പ് സുരേഷ് അയച്ച ശബ്ദസന്ദേശത്തിൽ താൻ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ബോംബാക്രമണം നടക്കുന്നുണ്ടെന്നും സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോവുകയാണെന്നും പറഞ്ഞിരുന്നു. മരണത്തിൽ വ്യക്തത തേടി കുടുംബം കല്ലമ്പലം പോലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്.

സുരേഷിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കായി ബന്ധുക്കൾ അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ എന്നിവരെ സമീപിച്ചിട്ടുണ്ട്. സർക്കാർ ഏജൻസിയായ NORKA വഴി കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്ക് എസ്.എസ് ഭവനിൽ സുന്ദരേശന്റെ മകനാണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന ചിത്രയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; 108 പേർക്ക് പരുക്ക്

Send your news and Advertisements

You may also like

error: Content is protected !!