Saturday, April 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » വാളയാർ പീഡനക്കേസ്: സിബിഐ കണ്ടെത്തൽ തെറ്റെന്ന് ഹൈക്കോടതി; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു
ഹൈക്കോടതി

വാളയാർ പീഡനക്കേസ്: സിബിഐ കണ്ടെത്തൽ തെറ്റെന്ന് ഹൈക്കോടതി; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു

by Editor
Mind Solutions

വാളയാർ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അവർ നൽകിയ ഹർജിയിലാണ് ഈ നടപടി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയത്. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. കൂടാതെ, വിചാരണ കോടതിയിൽ നേരിട്ട് ഹാജരാക്കുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും. തങ്ങളെയും പ്രതിചേർത്ത സിബിഐ നടപടികൾ റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നും ആണ് പ്രധാന വാദം.

നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നു സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടുകളും സാഹചര്യത്തെളിവുകളും പരിശോധിച്ച ശേഷമാണ് സിബിഐ ഈ നിഗമനത്തിലെത്തിയത്.

കുറ്റപത്രത്തിൽ, സംഭവസ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സർജന്റെ പരിശോധനാഫലപ്രകാരം, തൂങ്ങി മരണത്തിനാണ് സാധ്യതയെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നിട്ടും, ആത്മഹത്യയുടെ സാധ്യത നിലനിൽക്കുന്നുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സങ്കീർണമായ കുടുംബ പശ്ചാത്തലവും ബാല്യകാല ദുരനുഭവങ്ങളും ലൈംഗിക ചൂഷണവും മതിയായ കരുതൽ ലഭിക്കാത്ത ബാല്യവുമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ കൊലപാതകസാധ്യതയില്ലെന്ന ഫോറൻസിക് നിഗമനവും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടിക്കെതിരെയാണ് മാതാപിതാക്കൾ ഹർജി നൽകിയത്. കുറ്റപത്രം റദ്ദാക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായി സിബിഐ കണ്ടെത്തിയിരുന്നെങ്കിലും ഇതു മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതിചേർത്തത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സിബിഐയുടെ നിഗമനം.

Top Selling AD Space

You may also like

error: Content is protected !!