ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജുമുഅ നിസ്‌കാരത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മതപുരോഹിതനും രാഷ്ട്രീയപ്രവർത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനിയും ഉൾപ്പെടുന്നു.
ഖൈബർ പഖ്തൂഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്റസാ ഹാളിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ചിലരുടെ നില ഗുരുതരമാണ്.
മൗലാന അബ്ദുല്‍ ഹഖ് ഹഖാനി 1947-ൽ സ്ഥാപിച്ച മദ്റസയാണ് സ്ഫോടനത്തിൽ തകർന്നത്. മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധശ്രമത്തിൽ ഈ മദ്റസയിലെ ചില വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഏറെക്കാലമായി ഈ സ്ഥാപനത്തിൽ സുരക്ഷാ നിരീക്ഷണം ശക്തമായിരുന്നു.
ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിരിക്കുന്നതായും ആക്രമണത്തിന് പിന്നിലെ സത്യാവസ്ഥ ഉടൻ കണ്ടെത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പാക്കിസ്ഥാൻ വീണ്ടും വിഭജനത്തിന്റെ വക്കിലോ? ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പിന്മാറുന്നോ?