91
ശബരിമല: ശബരിമലയിൽ കുംഭമാസ പൂജകൾക്കായി നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരർ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
ഭസ്മാഭിഷിക്തനായ അയ്യപ്പനെ ദർശിക്കാൻ ആയിരങ്ങൾ കാത്തുനിന്നു. നട തുറന്ന ശേഷം പതിനെട്ടാംപടിക്കു താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. കംഭമാസ പൂജകളുടെ ഭാഗമായി കുംഭം ഒന്നാം തീയതിയായ ഇന്ന് (വ്യാഴാഴ്ച) രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. പൂജകൾ പൂർത്തിയായതിന് ശേഷം ഫെബ്രുവരി 17-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം.