Saturday, November 1, 2025
Mantis Partners Sydney
Home » സൗത്താംപ്ടണിൽ പുതിയ മലയാളി സംഘടന രൂപീകൃതമായി; വിഷു ആഘോഷങ്ങളോടെ ‘ആത്മ’യ്ക്ക് തുടക്കമായി.
സൗത്താംപ്ടണിൽ പുതിയ മലയാളി സംഘടന രൂപീകൃതമായി; വിഷു ആഘോഷങ്ങളോടെ ‘ആത്മ’യ്ക്ക് തുടക്കമായി.

സൗത്താംപ്ടണിൽ പുതിയ മലയാളി സംഘടന രൂപീകൃതമായി; വിഷു ആഘോഷങ്ങളോടെ ‘ആത്മ’യ്ക്ക് തുടക്കമായി.

by Editor

യുകെയിലെ സൗത്താംപ്‌ടണിൽ പുതിയ മലയാളി സംഘടന രൂപീകൃതമായി. വിഷു ദിനത്തിൽ വർണ്ണാഭമായ ആഘോഷങ്ങളോടെയാണ് പുതിയ സംഘടനയായ ‘ആത്മ’യ്ക്ക് തുടക്കമായത്. അസോസിയേഷൻ ഓഫ് ടെസ്‌റ്റ് വാലി ഹാംഷെയർ ഹിന്ദു മലയാളി എന്നതിൻ്റെ ചുരുക്കെഴുത്താണ് ആത്മയെന്ന് സംഘാടകർ അറിയിച്ചു. സൗത്താംപ്‌ടൺ മേയർ ഡേവിഡ് ഷീൽഡ്‌സ്, ചലച്ചിത്ര സംവിധായിക ശ്രുതി ശരണ്യം, സൗത്താംപ്ട‌ൺ വൊളൻ്ററി സർവീസസ് സിഇഒ റോബ് കേനൺ, സൗത്താംപ്ടൺ വേദി സൊസൈറ്റി പ്രസിഡൻ്റ് സഞ്ജയ് ചന്ദ്രൻ, ഇഎസ്എഎസി പ്രസിഡൻ്റ് രാജൻ ജോളി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഡോ. ഹിരൺ രാമകൃഷ്‌ണൻ, മിനി ശ്രീകുമാർ, സന്തോഷ് നായർ, ആശിഷ് കുമാർ, സ്‌മിത, ഡോ. കവിത സുരേഷ്ബാബു, രജിത കമൽ, ഡോ. പ്രശാന്ത്, രമ്യ, സൂരജ്, ശ്രീനാഥ് രാജ, രാധിക എന്നിവരുടെ നേതൃത്വത്തിലാണ് ആത്മ രൂപീകൃതമായതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. ആത്മയുടെ നേതൃത്വത്തിൽ ‘അക്ഷയപാത്രം’ എന്ന പേരിൽ ചാരിറ്റി ഫുഡ് ഡെലിവറി സംരംഭവും ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷുക്കണി, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!