തിരുവനന്തപുരം: കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരള പോലീസ് സബ് ഇൻസ്പെക്ടർ (SI) റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നിർദേശം നൽകി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
2025 ജൂണ്‍ മാസം ഒമ്പതിനാണ് പിഎസ്എസി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പിഎസ് എസി റാങ്ക് ലിസ്റ്റുകളടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ആഭ്യന്തരമന്ത്രിയുടെ ഈ ഉറപ്പോടെ, ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് തന്നെ അർഹരായ 43 പേർക്കും നിയമനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

