സമയമേ നീ ഒരു നിമിഷം നിശ്ചലമാകുമോ?
ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു …
നീ ഓടിക്കൊണ്ടേയിരുന്നു ..
അവസാന ശ്വാസമെടുക്കുന്നതിന് മുൻപേ
തമ്മിൽ പറഞ്ഞുതീർക്കാൻ
എന്തൊക്കെയോ ഉണ്ടായിരിന്നു ..
അവനും, എനിക്കും …
ഒരു നിമിഷം കൂടെ തരൂ ,
ഞാൻ അപേക്ഷിച്ചു കൊണ്ടേയിരുന്നു ..
സമയമാകട്ടെ, കേൾക്കാത്ത ഭാവത്തിൽ
മുന്നോട്ടു ഓടിക്കൊണ്ടേയിരിന്നു ..
ആ നിമിഷം അവൻ എന്നേക്കുമായി യാത്രയായി ..
ഞാനോ സമയത്തിലേക്കു, തിരികെ നടക്കാൻ ..
ഒരു നാളെങ്കിലും തരുമോ എന്ന് യാചിച്ചുകൊണ്ടേയിരുന്നു .
കേൾക്കാത്ത ഭാവത്തിൽ അത് കടന്നുപോയി
പിന്നെയും പിന്നെയും കേണപേക്ഷിച്ചു ..
ഒന്നു പതുക്കെ നീങ്ങുമോ നീ?
ഒന്നും കാതിൽവാങ്ങാതെ ..
പകൽ രാത്രിയായി,
രാത്രി പകലായി സമയം മുന്നോട്ടു പോയി .
കണ്ണുനീർ പ്രവാഹത്തെ,
കണ്ടതായിപോലും നടിക്കാതെ
അതു മുന്നോട്ടു കുതിച്ചു.
പോകെ, പോകെ ഞാനും സമയവും സമരസപെട്ടു
സമയം, സമയത്തിന്റെ വഴിക്കു,
ഞാനോ എന്റെ വഴിക്ക് ..
സമയമോ തിടുക്കത്തിലോടും,
ഞാനോ കൂടെയോടും ..
ചിലദിവസമാകട്ടെ, ഞാൻ മുൻപിലോടി.
മെല്ലെ, മെല്ലെ, ഞാൻ സമയത്തിനൊപ്പം സഞ്ചരിക്കാൻ പഠിച്ചൂ ..
സമയമേ ..നീ എടുത്തതെല്ലാം,
നിന്നോടൊപ്പം സഞ്ചരിച്ചു ..
ഞാൻ തിരികെ വാങ്ങി ..
നീ പോലും അറിയാതെ …
പുഷ്പമ്മ ചാണ്ടി, ചെന്നൈ