Wednesday, July 30, 2025
Mantis Partners Sydney
Home » ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു

by Editor

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു . അയ്യപ്പഭക്തരുടെ കൂട്ടായ്മയായ മെൽബൺ അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമാണം. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ മെൽബണിലാണ് ക്ഷേത്രം നിർമിക്കുന്നത്. തെക്കുകിഴക്കൻ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ തീരദേശ തലസ്ഥാനമാണ് മെൽബൺ.

ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ജ്യോതിഷ പണ്ഡിതനായ ദൈവജ്ഞരത്നം സുഭാഷ് ഗുരുക്കൾ, ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ, പോത്തൻകോട് കേശവൻ ജോത്സ്യർ എന്നിവരുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു. തമിഴ്നാട് അയ്യപ്പ മെഡിക്കൽ മിഷൻ ആൻഡ് ചാരിറ്റീസ് സെക്രട്ടറി പ്രകാശ് കോയമ്പത്തൂർ, പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി രഞ്ജിത്ത് വർമ്മ എന്നിവരും പ്രശ്നചിന്തയിൽ പങ്കെടുത്തിരുന്നു. അയ്യപ്പസ്വാമിയുടെ മഹാക്ഷേത്രത്തിനൊപ്പം ശ്രീ നരസിംഹമൂർത്തിയുടെ ക്ഷേത്രവും വേദപാഠശാലയും ഗോശാലയും അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അഷ്ടമംഗലപ്രശ്നചിന്തയിൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!