Mantis Partners Sydney
Saturday, March 14, 2026
Mantis Partners Sydney
Home » ബേക്കറിയുടെ മറവിൽ ലഹരിമരുന്ന് കടത്ത്; MDMA യും ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.
ബേക്കറിയുടെ മറവിൽ ലഹരിമരുന്ന് കടത്ത്; MDMA യും ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.

ബേക്കറിയുടെ മറവിൽ ലഹരിമരുന്ന് കടത്ത്; MDMA യും ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.

by Editor
Send your news and Advertisements

മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംഎയും ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി നെടിയിരിപ്പിൽ വെച്ച് പിടിയിലായി. മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.

തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയത്. കൊണ്ടോട്ടി ഡിവൈഎസ്‌പി സന്തോഷ്, ഡാൻസാഫ് എസ്.ഐ ബിബിൻ എന്നിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ച് മാസം മുൻപ് കാറിൽ കടത്തിയ കഞ്ചാവുമായി കോയമ്പത്തൂരിൽ വച്ച് തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയിരുന്നു. 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

You may also like

error: Content is protected !!