Friday, May 22, 2026
Home » പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു
പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

by Editor

കൊച്ചി:പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. എറണാകുളം മലയാറ്റൂരിൽ നടന്ന ഈ ദാരുണ സംഭവത്തിൽ, മലയാറ്റൂർ സ്വദേശി ഗംഗയും (പിതാവ്) ഏഴ് വയസ്സുള്ള മകൻ ധാർമിക്കും ജീവൻ നഷ്ടമായി.

ഇന്നലെ (23 -3-2025) വൈകിട്ട് അഞ്ച് മണിയോടെ ഇരുവരും കുളിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. ഏറെ നേരമായിട്ടും തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നാട്ടുകാർ അന്വേഷണം ആരംഭിച്ചു. ഇതിൽ ധാർമികിനെ പുഴയിൽ പൊങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻതന്നെ അച്ഛനേയും മകനിയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ധാർമിക്, മലയാറ്റൂർ സെന്റ് മേരീസ് എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!