Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » സാറ്റലൈറ്റ് ഫോണുമായി ഇസ്രയേൽ സ്വദേശി കോട്ടയത്ത് പിടിയിൽ.
പോലീസ്

സാറ്റലൈറ്റ് ഫോണുമായി ഇസ്രയേൽ സ്വദേശി കോട്ടയത്ത് പിടിയിൽ.

by Editor
Send your news and Advertisements

കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ സ്വദേശിയെ പൊലീസ് പിടികൂടി. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്ന വഴിയിൽ ആണ് പിടിയിലായത്. ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്, ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

You may also like

error: Content is protected !!