Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » പോപ്പിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നാൽ അപകടനില തരണം ചെയ്തിട്ടില്ല; ഡോക്ടർമാർ
ഫ്രാൻസിസ് മാർപാപ്പ

പോപ്പിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നാൽ അപകടനില തരണം ചെയ്തിട്ടില്ല; ഡോക്ടർമാർ

by Editor
Send your news and Advertisements

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധമൂലം ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടമാർ പറഞ്ഞു. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാർപ്പാപ്പയുടെ ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ അറിയിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

 

You may also like

error: Content is protected !!