Thursday, October 16, 2025
Mantis Partners Sydney
Home » ഡാർവിൻ മലയാളി അസോസിയേഷൻ കളിക്കളം 2025: ക്രിക്കറ്റ്‌ ടൂർണമെന്റ്.
ഡാർവിൻ മലയാളി അസോസിയേഷൻ കളിക്കളം 2025: ക്രിക്കറ്റ്‌ ടൂർണമെന്റ്.

ഡാർവിൻ മലയാളി അസോസിയേഷൻ കളിക്കളം 2025: ക്രിക്കറ്റ്‌ ടൂർണമെന്റ്.

by Editor

ഡാർവിൻ ഡാർവിൻ മലയാളി അസോസിയേഷന്റെ കളിക്കളം 2025 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം നോർത്തേൺ ടെറിട്ടറിയുടെ സാമൂഹ്യ-സാംസ്ക‌ാരിക-സ്പോർട്സ് വകുപ്പ് മന്ത്രി ജിൻസൺ ചാൾസ് നിർവഹിച്ചു. ഡി എം എ പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷിൽവിൻ കോട്ടയ്ക്കകത്ത് സ്വാഗതവും ഡമാസ്‌ക് കോ ഓർഡിനേറ്റർ മെൽവിൻ മോൻസി നന്ദിയും പറഞ്ഞു. മത്സരത്തിൽ നാടൻ നിഞ്ചാസ് (ഒന്നാം സ്‌ഥാനം), മരണമാസ് (രണ്ടാം സ്‌ഥാനം), ആവേശം (മൂന്നാം സ്‌ഥാനം) എന്നിവർ വിജയികളായി.

നാടൻ നിഞ്ചാസ് ടീം അംഗങ്ങൾ – ഉണ്ണികൃഷ്‌ണൻ (ക്യാപ്റ്റൻ) രാജീവ് തയ്യിൽ, സാജൻ വർഗീസ്, സെബിൻ ചെറിയാൻ, അമൽ ജോസ്, അതുൽ മാത്യൂസ്, സുമേഷ് ധിർ. മരണമാസ് ടീം അംഗങ്ങൾ മെൽവിൻ മോൻസി (ക്യാപ്റ്റൻ ) ആൽവിൻ മോൻസി, അഡ്വിജയ്, നിഖിൽ ഷാജി ഫിലിപ്പ്, ജോമോ, ഡിനു ഫിലിപ്പ്, ആൽബിൻ. ആവേശം ടീം അംഗങ്ങൾ – ബിബിൻ മാത്യു പഴൂർ (ക്യാപ്റ്റൻ) റോഹൻ ഫിലിപ്പ്, ഷോൺ പി. കെ, ബിബിൻ ബാബു, കെവിൻ മജു, അശ്വിൻ മതിലകൻ, റിക്കി ബോബി. ടിബിഎസി ടീം അംഗങ്ങൾ-മാത്യു മറ്റം (ക്യാപ്റ്റൻ) അമൽ മനോജ്, ആരോൺ സാജൻ, എലി ബിനോയ്, മിഥുൻ രാമചന്ദ്രൻ, നോയൽ സാബു, സുമേഷ് ജോർജ്.

Send your news and Advertisements

You may also like

error: Content is protected !!