Tuesday, March 24, 2026
Home » ‘അമ്മ’യുടെ ഈസ്റ്റർ വിഷു ആഘോഷം മെയ് 4-ന്
'അമ്മ'യുടെ ഈസ്റ്റർ വിഷു ആഘോഷം മെയ് 4-ന്

‘അമ്മ’യുടെ ഈസ്റ്റർ വിഷു ആഘോഷം മെയ് 4-ന്

by Editor
Send your news and Advertisements

ക്യൂൻസ‌ൻഡ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡിൽ സിറ്റി ഓഫ് മോർട്ടൻ ബേ ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ AMMA യുടെ ഈസ്‌റ്റർ വിഷു ആഘോഷം മെയ് നാലിന് കലങ്കുർ കമ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

വൈകുന്നേരം നാല് മുതൽ പത്ത് വരെയാണ് ആഘോഷം. വിവിധ കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായി വിഷുകൈനീട്ടം, വിഭവ സമൃദ്ധമായ ഈസ്‌റ്റർ വിഷു അത്താഴം എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു മോർഗേജ് രംഗത്ത് പ്രവർത്തിക്കുന്ന ലെൻഡ്ര ഫിനാൻസ് ആണ് മുഖ്യ സ്പോൺസർ.

You may also like

error: Content is protected !!