Saturday, March 28, 2026
Home » ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്; സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്
ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്; സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്

ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്; സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും: സാബു എം ജേക്കബ്

by Editor
Send your news and Advertisements

കൊച്ചി: ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത് എന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എം ഡിയുമായ സാബു എം ജേക്കബ്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്. എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാൽ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സബ് എം ജേക്കബ് ആരോപിച്ചു.

114 വർഷമായിട്ട് പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും. അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും. പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതാണ്. അതിന്യൂനപക്ഷത്തിന് പ്രാധാന്യം നൽകണം ഇല്ലെങ്കിൽ വംശനാശം സംഭവിക്കുന്ന അവസ്ഥ വരും. വിവിധ സഭകൾ ഇക്കാര്യം സംസാരിച്ചിരുന്നു. അതിന് നിയമപരമായ പരിഹാരം കാണും എന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോട്ടർ ടീവിക്കെതിരെയും സാബു എം ജേക്കബ് രംഗത്തെത്തി. ഇ ഡിയെ ഭയന്നാണ് NDA യുടെ ഭാഗമായത് എന്ന് പറഞ്ഞവർ 2 ആം തിയതി പൂട്ടും. നാടിനെതിരെ വ്യാജവാർത്ത നൽകുന്നവരാണ് അവർ. 250 കോടി രൂപയുടെ കേസ് പെരുമ്പാവൂർ കോടതിയിൽ നടക്കുന്നുണ്ട്. എത്ര കുടുംബങ്ങളാണ് ആ ചാനൽ തകർത്തതെന്നും അദ്ദേഹം വിമർശിച്ചു. പെരുമ്പാവൂരിൽ എൻ.ഡി.എ. സ്ഥാനാർഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷന് മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

You may also like

error: Content is protected !!