Monday, March 23, 2026
Home » ലോകരക്ഷകൻ്റെ തിരുപ്പിറവിയെ സ്വീകരിക്കാൻ ഒത്തു ചേർന്ന് ക്വീൻസ്‌ലാൻഡ് മേഖലയിലെ ക്രൈസ്തവ സമൂഹം.
ലോകരക്ഷകൻ്റെ തിരുപ്പിറവിയെ സ്വീകരിക്കാൻ ഒത്തു ചേർന്ന് ക്വീൻസ്‌ലാൻഡ് മേഖലയിലെ ക്രൈസ്തവ സമൂഹം.

ലോകരക്ഷകൻ്റെ തിരുപ്പിറവിയെ സ്വീകരിക്കാൻ ഒത്തു ചേർന്ന് ക്വീൻസ്‌ലാൻഡ് മേഖലയിലെ ക്രൈസ്തവ സമൂഹം.

by Editor
Send your news and Advertisements

ബ്രിസ്ബെയ്ൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കരോൾ സർവീസ് “ദ്- നുഹ്റോ 2025”, നവംബർ 29-ാം തീയതി ശനിയാഴ്ച വൈകിട്ട് ബ്രിസ്ബെയ്ൻ സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയാങ്കണത്തിൽ അരങ്ങേറി. ക്വീൻസ്‌ലാൻഡ് റീജിയനിലുള്ള ഒൻപതോളം ദൈവാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ച് സംഗീത വിരുന്നൊരുക്കി.

ബ്രിസ്ബെയ്ൻ മാർത്തോമ്മാ ദൈവാലയം, ക്വീൻസ്‌ലാൻഡ് തമിഴ് ചർച്ച്, ഗോൾഡ് കോസ്റ്റ് സെൻ്റ് ജെയിംസ് ആംഗ്ലിക്കൻ ചർച്ച്, ബ്രിസ്ബെയിൻ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയം, ഹിൽക്രിസ്റ്റ് സെൻ്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദൈവാലയം, ഗോൾഡ് കോസ്റ്റ് സെൻ്റ് ഗ്രീഗോറിയോസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദൈവാലയം, ബ്രിസ്ബെയ്ൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവക, ബ്രിസ്ബെയ്ൻ വിർജിൻ മേരി കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയം എന്നീ ദൈവാലയങ്ങളിലെ ഗായക സംഘങ്ങളും ഇടവക വികാരിമാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

വെളിച്ചം എന്നർത്ഥം വരുന്ന സുറിയാനി പദമായ “ദ്-നുഹ്റോ” അക്ഷരാർത്ഥത്തിൽ തന്നെ വെളിച്ചം പകർന്ന അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബ്രിസ്ബെയിൻ സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവക മാനേജിംഗ് കമ്മിറ്റി, ദ്- നുഹ്റോ പ്രോഗ്രാം കോർഡിനേറ്റർമാർ, അദ്ധ്യാത്മിക സംഘടനകൾ, കുടുംബങ്ങൾ, അഭ്യുദയകാംഷികൾ എന്നിവരുടെ അക്ഷീണ പരിശ്രമം ഈ സംഗീത സന്ധ്യയെ വർണാഭമാക്കി.

You may also like

error: Content is protected !!