മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഇളകിപോയി. ഇതോടെ വിമാനം അടിയന്തരമായി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ വിമാനത്താവളത്തിൽ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുജറാത്തിലെ കണ്ഡ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യാത്രക്കാരൻ ചക്രം ഊരിത്തെറിച്ചതായി പറയുന്നത് വീഡിയോയിൽ കാണാം.
Here is a video of a passenger inside the SpiceJet plane who can’t believe what just happened :
“Wheel nikal gaya”
Kandla to Mumbai @flyspicejet take-off :@DGCAIndia @AviationSafety @RamMNK @FAANews @EASA @icao
— Tarun Shukla (@shukla_tarun) September 12, 2025
അടിയന്തിര ലാൻഡിങിനായി മുംബൈ വിമാനത്താവളത്തിൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനകമ്പനി അറിയിച്ചു. Q400 ടർബോപ്രോപ് എയർക്രാഫ്റ്റ് ടേക്ക് ഓഫ് ചെയതിന് ശേഷം റൺവേയിൽ ചക്രം കണ്ടെത്തിയതായി വിമാന കമ്പനി സ്ഥിരീകരിച്ചു. ടേക്ക് ഓഫും ലാൻഡിങ്ങും സുരക്ഷിതമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.